chitta
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അടൂരിൽ ആരംഭിച്ച ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു..ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അടൂരിൽ ആരംഭിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .നഗരസഭ ചെയർമാൻ ഡി സജി അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, ആർ.തുളസിധരൻ പിള്ള, രേഖ അനിൽ, ശ്രീനാദേവിക്കുഞ്ഞമ്മ, റോണി പാണംതുണ്ടിൽ, അജി പി. വർഗീസ്, ബീന ബാബു, സിന്ധു തുളസിധരക്കുറുപ്പ്, എം അലാവുദിൻ, പി.ബി.ഹർഷകുമാർ, അഡ്വ. എം.മനോജ്,ഏഴംകുളം നൗഷാദ്, റ്റി.മുരുകേഷ്, ഉമ്മൻ തോമസ്, സജു മിഖായേൽ, വർഗീസ് പേരയിൽ, ജയൻ അടൂർ, രാജൻ സുലൈമാൻ, അനിൽ നെടുമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. . ഫോക് ലോർ അക്കാഡമിയുടെ കലാപരിപാടികൾ കെ .യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.