 
പെരുനാട്: എസ്. എൻ. ഡി. പി യോഗം പെരുനാട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168 -ാമത് ജന്മദിനാഘോഷം പെരുനാട് പഞ്ചായത്തിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻമരുതി, 3571 പെരുനാട് ടൗൺ, 6073 മുക്കം, 6447 ളാഹ ശാഖകളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നു . എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി പി എസ് വിജയൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തിൽ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴി അദ്ധ്യക്ഷത വഹിച്ചു. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനംചെയ്തു. .അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യ പ്രഭാഷണംനടത്തി. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ ജയന്തി സന്ദേശം നൽകി.ശാഖാ ഭാരവാഹികൾ , രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.
വലിയകുളം: വലിയകുളം 85 ാംനമ്പർ ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടന്നു. ഘോഷയാത്ര ചൂരക്കുഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു ഗുരുധർമ്മ പ്രചാരണ സഭ മുൻ ജില്ലാപ്രസിഡന്റ് പി എൻ മധുസൂദൻ പ്രഭാഷണം നടത്തി.
അത്തിക്കയം: അത്തിക്കയം 362ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി.സാംസ്‌കാരിക സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി ജി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു ശാഖാ സെക്രട്ടറി അജിത ബിജു സ്വാഗതം പറഞ്ഞു .സൂര്യകിരൺ ആഞ്ഞിലിത്താനം ചതയദിന സന്ദേശം നൽകി .വൈസ് പ്രസിഡന്റ് റ്റി ജി സോമൻ നന്ദി പറഞ്ഞു.
വലിയകാവ് : വലിയകാവ് ശാഖയുടെ നേതൃത്വത്തിൽ സംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും അന്നദാനവും നടന്നു.. സാംസ്കാരിക സമ്മേളനം അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.ആർ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. വലിയകാവ് സെന്റ് തോമസ് മാർത്തോമാ ദേവാലയ വികാരി റവ.ഡോ.എ.സി.തോമസ്, തൃക്കോ മല ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് കുട്ടി മൗലവി, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വലിയകാവ് അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ പി.വി. ജയൻ , സരസമ്മ രാജൻ, എം.വി. രവീന്ദ്രൻ , വിഷ്ണു മുല്ലശേരിൽ, സുഷമ സോമൻ എന്നിവർ പ്രസംഗിച്ചു. സംസ്കാരിക ഘോഷയാത്രയ്ക്ക് പി.എസ്.സുനിൽകുമാർ , എൻ.സനോജ്, അനിൽ കുമാർ ,സജി അരയ്ക്കനാലിൽ, സന്തോഷ് വലിയകാവ് , കെ.വി. പൊന്നച്ചൻ , വി.കെ.രാമചന്ദ്രൻ , വി.കെ.ശശിധരൻ ,ഷിബു വടക്കേമണ്ണിൽ, അരുൺ കുമാർ , പി. ശ്രീ നും ടി. വി. വിനോദ് കുമാർ , എന്നിവർ നേതൃത്വം നൽകി.