abhirami-
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ അഭിരാമിയുടെ വീട് സന്ദർശിച്ചപ്പോൾ

റാന്നി: തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ വീട് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ സന്ദർശിച്ചു. തെരുവു നായകളെ കൊല്ലാനുള്ള അനുമതി തദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാവണമെന്ന് കെ.സുനിൽ ആവശ്യപ്പെട്ടു. ആക്രമകാരികളായ തെരുവുനായകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ജനകീയ കൂട്ടായ്മക്ക് നേതൃത്വം നൽകാനും തെരുവ് നായ ആക്രമണം നേരിട്ട ആളുകൾക്ക് നിയമ സഹായം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ സഹായം നൽകുമെന്നും കെ.സുനിൽ പറഞ്ഞു.സി.പി.എം ലോക്കൽ സെക്രട്ടറി പി.സി സൂരാജൻ, സുധീഷ് മുതുകാട് എന്നിവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.