മല്ലപ്പള്ളി :മല്ലപ്പള്ളി 863-ാം നമ്പർ ശാഖായോഗം ഗുരുദേവക്ഷേത്രത്തിൽ ചതയദിനാഘോഷത്തോടും 24-ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവത്തോടും അനുബന്ധിച്ചുള്ള കൊടിയേറ്റ് ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ശാഖ പ്രസിഡന്റ് റ്റി.പി.ഗിരീഷ് കുമാർ, സെക്രട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ, യൂണിയൻ കമ്മിറ്റിയംഗം ജയൻ സി.വി , രാഘവൻ വാരിക്കാട്, നാരായണൻ ഗോപി പുതുക്കുളം, രാജപ്പൻ കളരിക്കൽ, ദീപക്ക് ഏഴോലിക്കൽ, ഗോവിന്ദൻ ചെങ്കല്ലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, ജയേഷ് ചാമാക്കലയിൽ, അനൂപ് മൂക്കനോലി ക്കൽ, ഷീല സുഭാഷ്, സ്മിത സതീഷ്, ചന്ദ്രിക വിജയൻ, ബിന്ദു സുരേഷ്, തേജസ് മനോജ് എന്നിവർ നേതൃത്വം നൽകി.