പെരിങ്ങനാട് : തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണ ചടങ്ങുകൾക്ക് തുടക്കമായി. ശ്രീകോവിൽ കൃഷ്ണ ശിലയിൽ നിർമ്മിക്കുന്നതിന്റെ ഉളികൊത്തു കർമ്മം തന്ത്രി രാജീവരരുടെ നിർദ്ദേശപ്രകാരം വാസ്തുശില്പി കെ.ശിവൻ, സദാശിവൻ ആചാരി എന്നിവരുടെ മേൽനോട്ടത്തിൽ ആരംഭിച്ചു. ശ്രീകോവിലിന്റെ ദാരു നിർമ്മിതിക്കുള്ള വൃക്ഷത്തിന്റെ പരിഗ്രഹവും വൃക്ഷപൂജയും 12ന് കോന്നി കുമ്മണ്ണൂരിൽ തന്ത്രി കണ്ടരര് രാജീവരുടെ കാർമ്മികത്വത്തിൽ നടക്കും. അന്നേദിവസം 1നും 1.30നും ഇടയിൽ വൃക്ഷത്തിന്റെ മഴു കൊത്തു ചടങ്ങും നടക്കും.