ഏനാദിമംഗലം: പ്രകൃതി രമണീയമായ ചായലോട്ടെ ആവാസവ്യവസ്ഥ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സമരത്തിൽ ജനങ്ങളോടൊപ്പം മുന്നിൽ നിന്ന് ഈ വിപത്തിനെ തുടച്ചുനീക്കുമെന്നും ഓർത്തഡോക്സ് സഭ അടൂർ -കടമ്പനാട് അദ്ധ്യക്ഷൻ ഡോ.സക്കറിയാസ് മാർ അപ്രേം പറഞ്ഞു. ഏനാദിമംഗലം പഞ്ചായത്തിലെ പുലിമലപ്പാറയിൽ കരിങ്കൽ ക്വാറിക്കെതിരെ ജനകീയ സമരസമിതി നടത്തുന്ന രണ്ടാംഘട്ട സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിനെയും കക്ഷി ചേർത്ത് ജനകീയ സമരസമിതി കേസ് നൽകിയിരുന്നു.എന്നാൽ കോടതി വിധി പ്രതികൂലമായി ഇതോടെ പ്രദേശത്ത് നീക്കം ശക്തമാകുമെന്ന് തുടർന്നാണ് വീണ്ടും സമരം ശക്തമാകുന്നത്. ഓണാഘോഷം മാറ്റിവച്ചാണ് പ്രദേശവാസികൾ സമരം തുടങ്ങിയത്. സമരസമിതി കൺവീനർ അജീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.