edavankadu
ചതയദിനത്തോടനുബന്ധിച്ച് 70-ാം നമ്പര്‍ ഇടവങ്കാട് ശാഖയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം നിര്‍വ്വഹിക്കുന്നു. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി, പ്രസാദ് പട്ടശ്ശേരി, ശാഖാ പ്രസിഡന്റ് മധു ശ്രീശബരി എന്നിവര്‍ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷിച്ചു.സമൂഹപ്രാർത്ഥന, പ്രഭാഷണം, ഗുരുദേവ കൃതികളുടെ ആലാപനം, ഘോഷയാത്ര, സമൂഹസദ്യ, ആദരിക്കൽ ചടങ്ങ്, വിവിധ കലാപരിപാടികൾ എന്നിവ നടത്തി. 70ാം നമ്പർ ഇടവങ്കാട് ശാഖയിൽ ജയന്തി സമ്മേളനവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും നടത്തി. നവീകരിച്ച ഓഫീസ് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗവും ജയന്തി സമ്മേളനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മധു ശ്രീശബരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ സെക്രട്ടറി ആർ.ബാലകൃഷ്ണൻ, യൂണിയൻ മുൻ കൗൺസിലർ പി.ജി വാസുദേവൻ, ചെറിയനാട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി കരുണാകരൻ, ശാഖാ കമ്മിറ്റി അംഗം ഓമനക്കുട്ടൻ എന്നിവരെ ആദരിച്ചു.ഘോഷയാത്രയ്ക്ക് ശാഖ പ്രസിഡന്റ് മധു ശ്രീശബരി, ഇ.എൻ രഘുനാഥൻ, പ്രസാദ് പട്ടശ്ശേരി, സിന്ധു എസ്. ബൈജു, തുളസിധരൻ, അഖില ഓമനക്കുട്ടൻ, നീതു രാജൻ, ഗ്രാമപഞ്ചായത്ത് അംഗം സുനി രാജൻ എന്നിവർ നേതൃത്വം നൽകി. 64ാം നമ്പർ പെരിങ്ങാല ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് ശിവരാമൻ കിണറ്റേത്ത്, വൈസ് പ്രസിഡന്റ് പ്രവീൺ എൻ. പ്രഭ, സെക്രട്ടറി ഗിരിജ, വനിതാ സംഘം യൂണിയൻ സെക്രട്ടറി റീന അനിൽ എന്നിവർ നേതൃത്വം നൽകി. 65ാം നമ്പർ മെഴുവേലി ശാഖയുടെ ആഭീമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജയും ജയന്തി ഘോഷയാത്രയും പ്രഭാഷണവും നടന്നു. ശാഖ വൈസ് ചെയർമാൻ സുരേഷ് കുമാർ, കൺവീനർ പ്രവീൺ കുമാർ, വനിതാ സംഘം കേന്ദ്രസമിതി അംഗം ശ്രീദേവി ടോണി എന്നിവർ നേതൃത്വം നൽകി.

71 ാം നമ്പർ ആലാ ശാഖയിൽ മഹാഗുരുപൂജ, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് പി.കെ പുരുഷോത്തമൻ , വൈസ് പ്രസിഡന്റ് വി.ആർ. രാജൻ, സെക്രട്ടറി പി.ഡി. വാസുദേവൻ എന്നിവർ നേതൃത്വം നൽകി. 77ാം നമ്പർ കടയിക്കാട് ശാഖയിൽ ജയന്തി ഘോഷയാത്രയും അന്നദാനവും വിശേഷാൽ പൂജയും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, ശാഖാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി പുഷ്പാംഗദൻ എന്നിവർ നേതൃത്വം നൽകി. 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖയിൽ മഹാഗുരുപൂജയും അന്നദാനവും നടന്നു. ശാഖാ പ്രസിഡന്റ് കെ.ദേവദാസ്, വൈസ് പ്രസിഡന്റ് എം.ആർ. വിജയകുമാർ , സെക്രട്ടറി സിന്ധു എസ്. മുരളി എന്നിവർ നേതൃത്വം നൽകി. 4745ാം നമ്പർ പിരളശ്ശേരി ശാഖയിൽ ജയന്തി ആഘോഷവും പ്രാർത്ഥനാ മന്ദിരത്തിന്റെ 11ാംമത് വാർഷികവും യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജും ശാഖ അംഗവുമായ ആജ് സുദർശനെ ആദരിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ഡി.ഷാജി സ്വാഗതവും പ്രസിഡന്റ് കെ.എൻ സുമതി നന്ദിയും പറഞ്ഞു. തുടർന്ന് ഗുരു പ്രഭാഷണവും അന്നദാനവും നടന്നു. ശാഖാ പ്രസിഡന്റ് വി.എൻ സുമതി, വൈസ് പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ, സെക്രട്ടറി ഷാജി എന്നിവർ നേതൃത്വം നൽകി.

1127ാം നമ്പർ കോട്ട ശാഖയിൽ ജയന്തി ഘോഷയാത്രയും വിശേഷാൽ പൂജകളും അന്നദാനവും നടന്നു. ശാഖ പ്രസിഡന്റ് പി.വി രാജേന്ദ്രൻ, സെക്രട്ടറി രഘു ദിവാകരൻ, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാന്തകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി. 1152ാം നമ്പർ തിരുവൻവണ്ടൂർ ശാഖയിൽ മഹാഗുരുപൂജയും ജയന്തി ഘോഷയാത്രയും നടന്നു. ഘോഷയാത്ര യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഹരിപത്മനാഭൻ , വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, സെക്രട്ടറി സോമോൻ എന്നിവർ നേതൃത്വം നൽകി. 1197ാം നമ്പർ ഉമയാറ്റുകരശാഖയിൽ ഗുരു പ്രഭാഷണവും അന്നദാനവും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എസ്. ദേവരാജൻ , ശാഖാ പ്രസിഡന്റ് ബിനു മോൻ പി.എസ്, സെക്രട്ടറി സതീഷ് എന്നിവർ നേതൃത്വം നൽകി. 1206ാം നമ്പർ കാരിത്തോട്ട ശാഖയിൽ ജയന്തിഘോഷയാത്രയും മഹാഗുരുപൂജയും അന്നദാനവും നടന്നു. ശാഖാ പ്രസിഡന്റ് സജിവ് എം., വൈസ് പ്രസിഡന്റ് ഇ എസ് ശുഭാനന്ദൻ, സെക്രട്ടറി കെ.ജി പ്രസന്നൻ എന്നിവർ നേതൃത്വം നൽകി. 1226ാം നമ്പർ ചെറിയനാട് ശാഖയിൽ മഹാഗുരുപൂജ, അന്നദാനം, ജയന്തി ഘോഷയാത്ര എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് രാജേഷ് സദാനന്ദൻ, വൈസ് പ്രസിഡന്റ് കട്ടപ്പൻ ഇ.കെ, സെക്രട്ടറി ദിലീപ് സി.ഡി എന്നിവർ നേതൃത്വം നൽകി. 73ാം നമ്പർ കാരയ്ക്കാട് ശാഖയിൽ വിശേഷാൽ പൂജ, കലാമത്സരങ്ങൾ, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എൻ. ഗോപിനാഥൻ ഉണ്ണി, വൈസ് പ്രസിഡന്റ് കെ.എൻ വാമദേവൻ, സെക്രട്ടറി ടി.എൻ സുധാകരൻ എന്നിവർ നേതൃത്വം നൽകി.

1326ാം നമ്പർ കാരയ്ക്കാട് തെക്ക് ശാഖയിൽ കലാ മത്സരങ്ങൾ, വിശേഷാൽ പൂജ, ജയന്തി ഘോഷയാത്ര എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് രവികുമാർ ടി.ടി, വൈസ് പ്രസിഡന്റ് നടരാജൻ മാസ്റ്റർ, സെകട്ടറി ശശിധരൻ, വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം സൗദാമിനി എന്നിവർ നേതൃത്വം നൽകി. 1156ാം നമ്പർ കൊടുകുളഞ്ഞി കരോട് ശാഖയിൽ മഹാഗുരുപൂജ, അന്നദാനം, ഘോഷയാത്ര എന്നിവ നടന്നു.ശാഖാ പ്രസിഡന്റ് രമണി കാർത്തികേയൻ, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി ജയപ്രകാശ്, യൂണിയൻ കമ്മിറ്റി അംഗം വിജിൻ രാജ് എന്നിവർ നേതൃത്വം നൽകി. 1608ാം നമ്പർ കടമ്പൂർ ശാഖയുടെ ആഭീമുഖ്യത്തിൽ വിവിധ കലാ മത്സരങ്ങൾ, ആദരിക്കൽ ചടങ്ങ്, അന്നദാനം, മഹാഗുരുപൂജ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് രജനി ദിനേശൻ, വൈസ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി അമ്പിളി രവി, യൂണിയൻ കമ്മിറ്റി അംഗം ടി.എസ് ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

1127ാം നമ്പർ ബുധനൂർ ശാഖയിൽ വിശേഷാൽ പൂജ, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ ആർ മോഹനൻ, വൈസ് പ്രസിഡന്റ് പി.ഡി രാജു എന്നിവർ നേതൃത്വം നൽകി. 1848ാം നമ്പർ തുരുത്തിമേൽ ശാഖയിൽ മഹാഗുരുപൂജ, അന്നദാനം, ഘോഷയാത്ര എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് കെ പി രവി, വൈസ് പ്രസിഡന്റ് പ്രസന്നൻ കെ.വി, സെക്രട്ടറി അനിൽ കുമാർ, വൈദിക യോഗം യൂണിയൻ പ്രസിഡന്റ് സൈജു സോമൻ എന്നിവർ നേതൃത്വം നൽകി. 1857ാം നമ്പർ പാണ്ടനാട് നോർത്ത് ശാഖയിൽ വിശേഷാൽ പൂജകൾ, കലാമത്സരങ്ങൾ, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് സജിത സജൻ, സെക്രട്ടറി രജനി സുരേഷ് എന്നിവർ നേതൃത്വം നൽകി. 1881ാം നമ്പർ പാണ്ടനാട് ശാഖയിൽ മഹാ ഗുരുപൂജ, അന്നദാനം, ജയന്തി സമ്മേളനം, പ്രഭാഷണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് കെ.ബി യശോധരൻ, വൈസ് പ്രസിഡന്റ് മിഥുൻ, സെക്രട്ടറി എം.എസ് സജിത്ത് എന്നിവർ നേതൃത്വം നൽകി. 2641ാം നമ്പർ പുലിയൂർ ശാഖയിൽ ജയന്തി സമ്മേളനം വിശേഷാൽ പൂജകൾ, പ്രഭാഷണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ മുടിയിൽ, സെക്രട്ടറി ബാബു കല്ലൂത്ര, തന്ത്രി രഞ്ജു അനന്ദഭദ്രം എന്നിവർ നേതൃത്വം നൽകി. 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖയിൽ മഹാഗുരുപൂജ, അന്നദാനം എന്നിവ നടന്നു.ശാഖപ്രസിഡന്റ് അരുൺ തമ്പി , വൈസ് പ്രസിഡന്റ് സുധീഷ്, സെക്രട്ടറി സുധാവിജയൻ എന്നിവർ നേതൃത്വം നൽകി. 2862ാം നമ്പർ ചെറുവല്ലൂർ ശാഖയിൽ മഹാഗുരുപൂജ, അന്നദാനം, പ്രഭാഷണം എന്നിവ നടന്നു. പ്രസിഡന്റ് മനോജ് ശിവൻകുട്ടി, സെക്രട്ടറി അമ്പിളി ശിവൻകുട്ടി എന്നിവർ നേതൃത്വം നൽകി. 2863ാം നമ്പർ പാറപ്പാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ജയന്തി സമ്മേളനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. വിശേഷാൽ പൂജകൾ, മുതിർന്നവരെ ആദരിക്കൽ, പ്രഭാഷണം, ഉന്നത വിജയികൾക്ക് അനുമോദനം, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് അഡ്വ. കെ.വി ജയപ്രകാശ്, വൈസ് പ്രസിഡന്റ് അജി പ്രകാശ്, സെക്രട്ടറി പി. ആർ ഉത്തമൻ എന്നിവർ നേതൃത്വം നൽകി.

3218ാം നമ്പർ പാറയ്ക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാഗുരുപൂജ, അന്നദാനം, ഘേഷയാത്ര എന്നിവ നടന്നു.ശാഖാ പ്രസിഡന്റ് ബാബുജി, വൈസ് പ്രസിഡന്റ് കെ എൻ സുരേന്ദ്രൻ, സെക്രട്ടറി മോഹനൻ എൻ എന്നിവർ നേതൃത്വം നൽകി. 3469ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖയിൽ മഹാഗുരുപൂജ, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് അജികുമാർ, സെക്രട്ടറി സുമ സുരേഷ് എന്നിവർ നേതൃത്വം നൽകി. 3524ാം നമ്പർ ചെറിയനാട് പടിഞ്ഞാറ് ശാഖയിൽ മഹാഗുരുപൂജ, ജയന്തി സമ്മേളനം, ആദരിക്കൽ ചടങ്ങ് , ഘോഷയാത്ര എന്നിവ നടന്നു. ജയന്തി സമ്മേളനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, ശാഖാ പ്രസിഡന്റ് വിജയൻ , സെക്രട്ടറി ശാലിനി ബിജു എന്നിവർ നേതൃത്വം നൽകി. 3638ാം നമ്പർ തിങ്കളാമുറ്റം ശാഖയുടെ ആഭിമുഖ്യത്തിൽ മഹാഗുരുപൂജ, ഗുരുദേവ കീർത്തനാലാപനം, അന്നദാനം എന്നിവ നടന്നു. ശാഖാ വൈസ് പ്രസിഡന്റ് സേതുനാഥപണിക്കർ , സെക്രട്ടറി വി.ജി ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

4322ാം നമ്പർ ഡോ. പൽപ്പൂ മെമ്മോറിയൽ ആലാ ശാഖയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും, ഗുരുദേവ കൃതികളുടെ ആലാപനവും, വിവിധ മത്സരങ്ങളും അന്നദാനവും നടന്നു. ശാഖാ പ്രസിഡന്റ് രമേശൻ പറമ്പത്ത്, സെക്രട്ടറി സന്തോഷ് കൊച്ചു കണ്ണാട്ട് എന്നിവർ നേതൃത്വം നൽകി . 364ാം നമ്പർ പുന്തല ശാഖയിൽ മഹാഗുരുപൂജ, അന്നദാനം ഘോഷയാത്ര എന്നിവ നടന്നു. ശാഖ പ്രസിഡന്റ് വി.എൻ . സുകു, വൈസ് പ്രസിഡന്റ് ഷൈൻ, സെക്രട്ടറി സന്തോഷ്, വനിതാ സംഘം യൂണിയൻ കോർഡിനേറ്റർ ശ്രീകല സന്തോഷ് എന്നിവർ നേതൃത്വം നൽകി. 646ാം നമ്പർ ഇലഞ്ഞിമേൽ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാ ഗുരുപൂജ, ജയന്തി സമ്മേളനം, അവാർഡ് ദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് പി.എസ്. ചന്ദ്രദാസ് , വൈസ് പ്രസിഡന്റ് രഞ്ജിനി ഉദയകുമാർ , സെക്രട്ടറി പ്രസന്നൻ എന്നിവർ നേതൃത്വം നൽകി. 4996ാം നമ്പർ കുടയ്ക്കാമരം ശാഖയുടെ ആഭിമുഖ്യത്തിൽ മഹാഗുരുപൂജ, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് രവീന്ദ്രൻ കെ.വി., വൈസ് പ്രസിഡന്റ് കെ. പീതാംബരൻ, സെക്രട്ടറി രാജപ്പൻ കെ., വനിതാ സംഘം ക്രേന്ദ്രസമിതിയംഗം ഓമനാ ഭായി എന്നിവർ നേതൃത്വം നൽകി. 5416ാം നമ്പർ പറയരുകാലാ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാഗുരുപൂജ, അന്നദാനം, ആദരിക്കൽ ചടങ്ങ് ശ്രീനാരായണ കൺെൻഷൻ എന്നിവ നടന്നു. കൺവെൻഷന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവ്വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അദ്ധ്യക്ഷനായിരുന്നു. ശാഖാ പ്രസിഡന്റ് എസ്.എസ്. ചന്ദ്രസാബു , വൈസ് പ്രസിഡന്റ് കെ.ആർ. ബാലചന്ദ്രൻ, സെക്രട്ടറി എൽ.എൻ. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. 6189 നമ്പർ പുലിയൂർ നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ മഹാ ഗുരുപൂജ, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് ഉഷാ വാസു സെകട്ടറി ഏ.കെ. ഗോപാലകൃഷ്ണൻ , വൈദീക യോഗം യൂണിയൻ സെക്രട്ടറി ജയദേവൻ ശാന്തി എന്നിവർ നേതൃത്യം നൽകി. 6190ാം നമ്പർ ചെങ്ങന്നൂർ സൗത്ത് ശാഖയിൽ മഹാഗുരുപൂജയും അന്നദാനവും പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര എന്നിവ നടന്നു. ശാഖാ വൈസ് പ്രസിഡന്റ് സുനിൽ സി, സെക്രട്ടറി ചന്ദ്രബോസ്, യൂണിയൻ കമ്മിറ്റിയംഗം സജി.കെ.പി. എന്നിവർ നേതൃത്വം നൽകി. 6191ാം നമ്പർ പേരിശ്ശേരി ശാഖയിൽ മഹാ ഗുരുപൂജ, പ്രഭാഷണം , അന്നദാനം, എന്നിവ നടന്നു. ശാഖാ വൈസ് പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി പി.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 6331ാം മുറിയായിക്കര ശാഖയിൽ മഹാഗുരുപൂജ, അന്നദാനം, പ്രഭാഷണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് പി.ജി.സുരേന്ദ്രൻ , വൈസ് പ്രസിഡന്റ് സതീഷ് ബാബു , സെക്രട്ടറി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 74ാം നമ്പർ വല്ലന ശാഖയിൽ വിശേഷാൽ പൂജ , പ്രഭാഷണം, അന്നദാനം, ജയന്തി ഘോഷയാത്ര എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അരുൺ ശശിധരൻ, സെക്രട്ടറി സുരേഷ്, ശരൺ പി. ശശിധരൻ എന്നിവർ നേതൃത്വം നൽകി. 1826ാം നമ്പർ പെണ്ണുക്കര ശാഖയിൽ മഹാ ഗുരുപൂജ , ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം, എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് രാജു, വൈസ് പ്രസിഡന്റ് രവീന്ദ്രൻ , സെക്രട്ടറി അജയൻ , ശരണ്യ എന്നിവർ നേതൃത്വം നൽകി.