തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 168 -ാമത് ജയന്തി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ ശാഖകളുടെയും പോഷക സംഘടനകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിൽ വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം,ഗുരുധർമ്മ പ്രഭാഷണം എന്നിവയും ശാഖാങ്കണങ്ങളിൽ സമൂഹസദ്യയും നടത്തി.നഗര -ഗ്രാമ വീഥികളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ഘോഷയാത്രകൾ പീതസാഗരമായി. കുന്നന്താനം ശാഖയിൽ നടന്ന സമ്മേളനത്തിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ശാഖാപ്രസിഡന്റ് കെ.എം.തമ്പിക്ക് പീതപതാക കൈമാറി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ,യൂണിയൻ വൈസ് പ്രസിഡന്റ് ബിജു കുറ്റിപ്പറമ്പിൽ, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റി അംഗം കെ.ജി രവീന്ദ്രൻ, ശാഖാസെക്രട്ടറി എം.ജി.വിശ്വംഭരൻ,വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ ഉപവാസ പ്രാർത്ഥനയും വിശേഷാൽ ഗുരുപൂജയും പ്രസാദവിതരണവും ചതയദിന മഹാഘോഷയാത്രയും നടത്തി. ശാഖാപ്രസിഡന്റ് എം.പി.ബിനുമോൻ, വൈസ് പ്രസിഡന്റ് എൻ.കെ.മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ ഗണപതിഹോമം,ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി,സമൂഹപ്രാർത്ഥന,ഗുരുദേവകൃതികളുടെ പാരായണം,സ്വയമേവ പുഷ്‌പാഞ്‌ജലി,അന്നദാനം എന്നിവയുണ്ടായിരുന്നു. പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ ജയന്തി ഘോഷയാത്രയ്ക്ക് ക്ഷേത്രം മേൽശാന്തി കുളങ്ങര അനീഷ് ഭദ്രദീപപ്രകാശനം നടത്തി.തുടർന്ന് പൊതുസമ്മേളനം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സുദീഷ് ഡി. അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സമ്മാനദാനം നടത്തി.ശാഖാസെക്രട്ടറി സുബി വി.എസ്. പ്രസംഗിച്ചു. തെങ്ങേലി ശാഖയിൽ പ്രസിഡന്റ് ലാലൻ വടശേരിൽ പതാകയുയർത്തി. ഗുരുഭാഗവതപാരായണം,ഘോഷയാത്ര,മഹാഗുരുപൂജ,മെരിറ്റ് അവാർഡ് വിതരണം, പ്രസാദവിതരണം എന്നിവ നടന്നു.നെടുമ്പ്രം ശാഖയിൽ ഗുരുപുഷ്‌പാജ്‌ഞലി,വിശേഷാൽ ഗുരുപൂജയ്ക്കുംശേഷം ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ,യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ നിർവഹിച്ചു.കടപ്ര-മാന്നാർ മണ്ണംതോട്ടുവഴി ഈസ്റ്റ് ശാഖയിൽ മുൻഅഡ്മിനിസ്ട്രേറ്റർ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഭദ്രദീപം തെളിച്ചു.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, ശാഖാ പ്രസിഡന്റ് പി.കെ.ശേഖരൻ, വൈസ്പ്രസിഡന്റ് പ്രശാന്ത് ടി.എസ്,സെക്രട്ടറി കെ.എൻ.രമേശൻ എന്നിവർ പ്രസംഗിച്ചു. കടപ്ര-വളഞ്ഞവട്ടം ശാഖയിൽ പ്രസിഡന്റ് സുഗതൻ അമ്പാടി പതാകയുയർത്തി. വിശേഷാൽപൂജകളും സമൂഹപ്രാർത്ഥനയും മഹാഘോഷയാത്രയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കടപ്ര-നിരണം ശാഖയിൽ പ്രസിഡന്റ് വി.ജി.സുധാകരൻ പതാകയുയർത്തി.സമൂഹപ്രാർത്ഥന,ഗുരുദേവകൃതികളുടെ ആലാപനം,ഗുരുപൂജ,സമൂഹസദ്യ,മഹാഘോഷയാത്ര എന്നിവയോടെ ജയന്തി ആഘോഷിച്ചു.

ഓതറയിൽ സംയുക്ത ഘോഷയാത്ര
ഓതറ മേഖലയിലെ ഓതറ,തൈമറവുംകര,കുമാരനാശാൻ മെമ്മോറിയൽ ശാഖകളുടെ നേതൃത്വത്തിൽ സംയുക്ത തിരുനാൾ ഘോഷയാത്ര നടത്തി. തൈമറവുംകര പ്രയാറ്റുകടവിൽ നടന്ന ജയന്തി ദിനാഘോഷം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായി. യൂണിയൻ വൈസ്പ്രസിഡന്റ് കെ.ജി.ബിജു,കൗൺസിലർമാരായ മനോജ് ഗോപാൽ,സരസൻ ടി.ജെ,വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി,കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ,വനിതാസംഘം കോർഡിനേറ്റർ അനിതാഗോപൻ,ശാഖാ ഭാരവാഹികളായ രാജേഷ് ശശിധരൻ,എൻ.ബി,ജയപാലൻ,അഡ്വ.വി.എസ്.അനീഷ്, സന്തോഷ്‌കുമാർ,അപ്പുക്കുട്ടൻ,സിജു കാവിലേത്ത്,മന്മഥൻ,എം.ജി.രാജൻ എന്നിവർ പ്രസംഗിച്ചു.