പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖാ ശ്രീനാരായണ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ ആറിന് ഗുരുപൂജ, എട്ടിന് ഭാഗവതപാരായണം, 9ന് അത്തപ്പൂവിടൽ, വൈകിട്ട് ആറിന് ദീപാരാധന, 6.30ന് പൊതുസമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.രഞ്ജിത് അദ്ധ്യക്ഷത വഹിക്കും.കൊളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജി.സുവർണകുമാർ മുഖ്യാതിഥിയായിരിക്കും. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.വിദ്യാഭ്യാസ അവാർഡ് വിതരണം നേതാജി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത നിർവഹിക്കും. ശാഖാ സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ,വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ കമ്മിറ്റി അംഗം ഡി.പ്രദീപ് കുമാർ, വനിതാസംഘം രക്ഷാധികാരി കെ.പി.സാവിത്രി, പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ,സെക്രട്ടറി കെ.എസ്. ഓമനക്കുട്ടി, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുരേഷ് കുമാർ, കെ.ശിവദാസൻ, പി.ഡി.അശോക് കുമാർ, കെ.ശശി,ജിനു.ഡി.രാജ്, ഉത്തമൻ, എൻ.അജി എന്നിവർ പ്രസംഗിക്കും.