panni
പന്നിവിഴ 303-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചതയദിന ഘോഷയാത്ര

അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ വിവിധ ശാഖകളിൽ ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി വൈവിദ്ധ്യമാർന്ന ചടങ്ങുളോടെ ആഘോഷിച്ചു. പന്നിവിഴ 303 -ാം ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുജയന്തി ഘോഷയാത്ര പന്നിവിഴ സർവീസ് സഹകരണ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ചു. പീതപതാകയേന്തിയ വനിതകൾ അടക്കമുള്ളവർ അണിനിരന്ന ഘോഷയാത്ര ഗുരുമന്ദിരത്തിൽ എത്തി പ്രാർത്ഥന നടത്തിയശേഷം ശാഖാ ആസ്ഥാന മന്ദിരത്തിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ.ശിവാനന്ദൻ, സെക്രട്ടറി പി.കെ.സദാശിവൻ, കമ്മിറ്റിയംഗങ്ങളായ ജി.പ്രസാദ്, ഷാജി ബി.യു, തുളസീധരൻ, കൃഷ്ണൻകുട്ടി,രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശാഖാ പ്രസിഡന്റ് കെ.ആർ.ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളകൗമുദി ലേഖകൻ അടൂർ പ്രദീപ് കുമാർ ചതയദിന സന്ദേശേ നൽകി. ശാഖാ സെക്രട്ടറി പി.കെ.സദാശിവൻ നന്ദി പറഞ്ഞു. മിത്രപുരം 379-ാം ടി.കെ.മാധവവിലാസം ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജ, ഗുരുഭാഗവതപാരായണം എന്നീ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 3.30ന് മിത്രപുരം ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങൾ, പീതപതാക തുടങ്ങിയവയുടെ അകമ്പടിയോടെ പുറപ്പെട്ട ജയന്തി ഘോഷയാത്രയിൽ നൂറ് കണക്കിന് പേർ അണിനിരന്നു. ഗുരുമന്ദിരത്തിൽ എത്തിച്ചേർന്ന ശേഷം നടന്ന പൊതുസമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, ചികിത്സാ സഹായ വിതരണം, സമൂഹ പ്രാർത്ഥന എന്നിവ നടന്നു.

എസ്.എൻ.ഡി.പി യോഗം 316-ാം വടക്കടത്തുകാവ് ശാഖയുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രത്തിൽ പ്രഭാതപൂജ, ഉഷഃപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നീ ചടങ്ങുകൾക്ക് ശേഷം ശാഖാ പ്രസിഡന്റ് ഷിബു കിഴക്കിടം പതാക ഉയർത്തി.ഗുരുഭാഗവത പാരായണം, സർവൈശ്വര്യപൂജ എന്നിവയ്ക്ക് ശേഷം വൈകിട്ട് പുലിമല ഗുരുക്ഷേത്രത്തിൽ നിന്ന് ഗുരുപാദ കുടുംബയോഗാംഗങ്ങൾ പങ്കെടുത്ത ഘോഷയാത്ര. വാദ്യമേളങ്ങളുടെയും പുലികളിയുടേയും അകമ്പടിയോടെ പുറപ്പെട്ട് പുതുശേരിഭാഗം 110-ാം ശ്രീനാരായണ യുജനസംഘം ഗുരുമന്ദിരത്തിലെത്തി സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ അവാർഡ് ദാനവും മുഖ്യസന്ദേശവും നൽകി.ശാഖാ പ്രസിഡന്റ് ഷിബു കിഴക്കിടം അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി കെ.വിജയൻ സ്വാഗതം പറഞ്ഞു.അജി കളയ്ക്കാഴ്, രാജൻ കറുകയിൽ, സുമംഗല ക്ഷ്മി ഭവനം, മഞ്ജുഷ, പുരുഷോത്തമൻ കാഞ്ഞിരവിളയിൽ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം 1289-ാം പറക്കോട് പടിഞ്ഞാറ് ശാഖാ ഗുരുക്ഷേത്രത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുഭാഗവതപാരായണം, എന്നിവയ്ക്ക് ശേഷം വൈകിട്ട് നടന്ന ജയന്തി സമ്മേളനം യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജൂനു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോൺ സ്ളീബ മുഖത്തല പ്രഭാഷണം നടത്തി.ശാഖായോഗം പ്രസിഡന്റ് ബി.സുരേഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, വി. ബാലാജി, തുളസി സുരേഷ് എന്നിവർ പ്രസംഗിക്കും. പറക്കോട് : എസ്.എൻ.ഡി.പി യോഗം 3294-ാം അറുകാലിക്കൽ പടിഞ്ഞാറ് ശാഖയിൽ ഗുരുജയന്തി ആഘോഷിച്ചു.ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജ, അത്തപ്പൂവിടീൽ, കുട്ടികളുടെ കലാകായിക മത്സരങ്ങൾ, ഉച്ചയ്ക്ക് ചതയദിന വാഹനഘോഷയാത്ര എന്നിവയ്ക്ക് ശേഷം ചേർന്ന പൊതുസമ്മേളനം എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ ഡോ.അടൂർ രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിക്കും. ശാഖാ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറയും. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, പഞ്ചായത്തംഗം ലിജി ഷാജി, ആഘോഷകമ്മിറ്റി കൺവീനർ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

അടൂർ: ശ്രീനാരായണ ഗുരു ആരെന്നറിയാത്തവരും ഗുരുവിനേപറ്റി പഠിക്കാൻ ശ്രമിക്കാത്തവരും നാടിന്റെ ശാപമാണെന്ന് അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ.എം.മനോജ്കുമാർ പറഞ്ഞു.കസ്തൂര്‍ബ ഗാന്ധിഭവനിൽ നടന്ന ശ്രീനാരായണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കസ്തൂർബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു. കേരളകൗമുദി ലേഖകൻ അടൂർ പ്രദീപ്കുമാർ ചതയദിന സന്ദേശം നല്‍കി. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള മുഖൃപ്രഭാഷണം നടത്തി. കസ്തൂര്‍ബ ഗാന്ധിഭവൻ ചെയർമാൻ ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. തോട്ടുവ മുരളി, ജയചന്ദ്രൻ ഉണ്ണിത്താൻ, ശ്രീദേവ്, ഹരിപ്രസാദ്,പഴകുളം ആന്‍റണി, പന്തളം ആർ.രാജേന്ദ്രൻ,ചന്ദഭാനു കുരമ്പാല, ജയശ്രീ മോഹൻ,അഞ്ജനവിജയൻ എന്നിവർ പ്രസംഗിച്ചു.

.