പന്തളം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ തകർക്കാനും വസ്തുതകൾ വളച്ചൊടിക്കാനും ഗൂഢശ്രമം നടക്കുന്നതായി എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരുദേവന്റെ168-ാ മത് ജയന്തി പന്തളം യൂണിയൻതല ആഘോഷങ്ങൾ യൂണിയൻ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യൂണിയൻ സെക്രട്ടറി ഡോക്ടർ ഏ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ ജയന്തി ദിന സന്ദേശം നൽകി. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ആദർശ്, സുരേഷ് മുടിയൂർക്കോണം ,ഉദയൻ പാറ്റൂർ, അനിൽ ഐസെറ്റ്, പുഷ്പാകരൻ,വനിതാ സംഘം പ്രസിഡന്റ് സുമ വിമൽ,അനിൽ നാണുക്കുട്ടൻ,രാജേഷ് കൊരമ്പാല എന്നിവർ സംസാരിച്ചു. രാവിലെ യൂണിയൻ ഓഫീസിൽ ദീപാർപ്പണം സമൂഹ പ്രാർത്ഥന, പുഷ്പാർച്ചന, പ്രസാദവിതരണം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു.യൂണിയന്റെ നേതൃത്വത്തിൽ 31 ശാഖാ യോഗങ്ങളിലും വിപുലമായ ജയന്തി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.