11-sob-rajive-kumar
രാജീവ് കുമാർ

പന്തളം: കുരമ്പാല സൗത്ത് രാജ്ഭവനത്തിൽ രാജീവ് കുമാർ (43)നെ പൂഴിക്കാട് വെ​ള്ളപാ​റവിളപടി കാട്ടുകണ്ടം വയലിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. വയലിന് സമീപമുള്ള റോഡിൽ ബൈക്കും കണ്ടെത്തി. ഇലക്ടോണിക്‌സ്​ പണിക്കാരനായ രാജീവ് പള്ളിക്കലിലുള്ള ഭാര്യ വീട്ടിൽ നിന്ന് അവിട്ടം നാളിൽ മടങ്ങിവന്നതാണ്. ഉച്ചയ്ക്ക് ര​ണ്ട​ര​യ്ക്ക്‌ശേഷമാണ് കാണാതായത്. പന്തളം എസ്.എച്ച്.ഒ.എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. വി​രലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹം അടൂർ ഗവ: ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മായ. മക്കൾ: ദേവൻ, രു​ദ്രൻ.