
പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിൽ നാളെ തിരുവനന്തപുരത്ത് ആറൻമുള നിയോജകമണ്ഡലത്തിൽ നിന്ന് 3000 കോൺഗ്രസ് പ്രവർത്തകർ അണിചേരുമെന്ന് യാത്രയുടെ നിയോജക മണ്ഡലം കോ - ഓർഡിനേറ്റർ കെ.ജാസിം കുട്ടി അറിയിച്ചു. യാത്രയുടെ അവസാനഘട്ട ഒരുക്കങ്ങൾ പരോഗമിക്കുകയാണ്. നേതാക്കളും പ്രവർത്തകരും ലഘുലേഖയുമായി ഭവന സന്ദർശനം നടത്തിവരികയാണ്. നിയോജകമണ്ഡലത്തിലെ 17 മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. നാളെ രാവിലെ 10.30 ന് വാഹനങ്ങൾ പുറപ്പെടും.