പ്രമാടം : പൂങ്കാവ് സൗമ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെ വാർഷികവും ഓണാഘോഷവും ഇന്ന് രാവിലെ എട്ട് മുതൽ നടക്കും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് പി.എസ്. രാജു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് സമ്മാനദാനം നിർവ്വഹിക്കും.