 
പെരുനാട് : പുരോഗമന കലാസാഹിത്യ സംഘം പെരുനാട് ഏരിയ കൺവെൻഷൻ ചിറ്റാർ എം.എസ് പ്രസാദ് സ്മാരക വായനശാല ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു.പ്രേംജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.കെ.സജി പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോർജ് ഫിലിപ്പ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കെ.എ ഷെരിഫ്, ടി.ജെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രേംജിത്ത് ലാൽ (പ്രസിഡന്റ്), ടി.ജെ വർഗീസ്, സജിഷ് കട്ടച്ചിറ (വൈസ് പ്രസിഡന്റുമാർ),ടി.കെ സജി (സെക്രട്ടറി), കെ.എ ഷെരീഫ്, ബിന്ദു അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.കൺവെൻഷനിൽ സജി സീതത്തോട് കവിത ആലപിച്ചു.