 
പ്രമാടം: മണപ്പള്ളിൽ കേശവൻ ചാന്നാരുടെ മകൻ സിനിനിലയത്തിൽ റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ (ഗ്രഫ്) എം. കെ. വിജയരാജൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. ഓമനാഭായി (റിട്ട. എച്ച്. എസ്. എ. ഗവ. ഹൈസ്കൂൾ കോന്നി) പുല്ലാട് ചരിവുകാലായിൽ കുടുംബാംഗമാണ്. മക്കൾ: സിനിലാൽ വി. (മാനേജിംഗ് ഡയറക്ടർ, ഓഷ്യൻ റൂഫ്സ് ആൻഡ് ട്യൂബ്സ്, പ്രമാടം), സീനാ വി. രാജൻ. മരുമക്കൾ: സിന്ധു എസ്. ലാൽ (ഡയറക്ടർ, ഓഷ്യൻ റൂഫ്സ് ആൻഡ് ട്യൂബ്സ്, പ്രമാടം), ഡോ. ശ്രീകുമാർ. കൊച്ചുമക്കൾ: മിലു എസ്. ലാൽ (നെതർലൻഡ്), മിലൻ എസ്. ലാൽ (ഫ്രാൻസ്), മിന്റ എസ്. ലാൽ (ഹംഗറി), ഡോ. അർജുൻ കൃഷ്ണ.