തുമ്പമൺ: മലങ്കര ഓർത്തഡോക്‌സ്​ സുറിയാനി സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ബസേലിയൻ അവാർഡ് ദാനവും പത്തനംതിട്ട മാർ ബേസിൽ ദയറായിൽ ഇന്ന് ഉച്ചക്ക് 2ന് നടത്തും. കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപോലിത്ത അവാർഡ് ദാനം നിർവഹിക്കും. എറണാകുളം, ലക്ഷദീപ് പോസ്റ്റൽ ഡിവിഷൻ ജനറൽ മാനേജർ അലെക്‌സിൻ ബി.ജോർജ് ഐ.പി.ഒ എസ്​ മാർഗ നിർദേശ ക്‌​ളാസ് നയിക്കുമെന്നു ഭദ്രാസന സെക്രട്ടറി ഫാ.ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്‌കോപ്പയും കൺവീനറന്മാരായ ഡോ.ജോർജ് വര്ഗീസ് കൊപ്പാറയും.പ്രൊഫ.ജി ജോണും അറിയിച്ചു.