ചെങ്ങന്നൂർ: ഡോ.ജോർജ് മാത്യു എക്സ് എം.എൽ.എ മെമ്മോറിയൽ ട്രസ്റ്റിന്റെയും പുത്തൻകാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ 13,14 തീയതികളിൽ പുത്തൻകാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ കരകൗശല ശിൽപ്പശാല നടത്തും. 13ന് രാവിലെ 9ന് മുതുകുളം സുരേഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് വിക്ടർ.ടി.തോമസ് അദ്ധ്യക്ഷത വഹിക്കും. കരകൗശല ശിൽപ്പശാലയ്ക്ക് ആരിഫാ ചോളശേരി മലപ്പുറം, മുഹമ്മദ് കുട്ടി കെ.കെ, കോഴിക്കോട്, നിഖിൽ.ടി,ഗുരുകുലം ബാബു എന്നിവർ നേതൃത്വം നൽകും. 14ന് നാലു മണിക്ക് സമാപന സമ്മേളനം ചെങ്ങന്നൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ ഉദ്ഘാടനം ചെയ്യും.രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ വിവിധ സ്കൂളിൽ നിന്ന് 50ൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനർ പ്രസാദ് പി.ടൈറ്റസ് അറിയിച്ചു.