കോഴഞ്ചേരി: ​എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവജയന്തി ഘോഷയാത്ര വർണാഭമായി ആയിരക്കണക്കിന് പീതാംബരധാരികൾ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മോടി കൂട്ടി. പീതാംബരധാരികളായ വനിതകളുടെ വലിയ പങ്കാളിത്തം ഇത്തവണ ഉണ്ടായി. മാരാമണിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി തെക്കേമല സി.കേശവൻ സ്മാരക ഹാളിൽ സാമാപിച്ചു. പൊതുസമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. വി.ആർ.സോജി ചതയദിന സന്ദേശം നൽകി.

യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, നി​യു​ക്ത ഡ​യറക്ടർ ബോർ​ഡ് മെ​മ്പർ രാ​ഖേഷ്, യൂ​ണി​യൻ കൗൺ​സി​ലർ​മാരാ​യ സുഗ​തൻ പൂ​വ​ത്തൂർ​, രാ​ജൻ കു​ഴി​ക്കാ​ലാ, പ്രേം​കു​മാർ, അഡ്വ. സോ​ണി ഭാ​സ്‌കർ, സി​നു എസ്. പ​ണിക്കർ, വ​നി​താ​സം​ഘം യൂ​ണി​യൻ പ്ര​സിഡന്റ് വിനീ​ത അ​നിൽ, യൂ​ണി​യൻ വ​നി​താ​സം​ഘം സെ​ക്രട്ട​റി ബാം​ബി ര​വീ​ന്ദ്രൻ, യൂ​ത്ത് മൂ​വ്‌​മെന്റ് യൂ​ണി​യൻ പ്ര​സിഡന്റ് ജി​നു ദാസ്, യൂ​ത്ത് മൂ​വ്‌​മെന്റ് യൂ​ണി​യൻ സെ​ക്രട്ട​റി സോ​ജൻ സോമൻ, യൂ​ണി​യൻ വൈ​സ് പ്ര​സിഡന്റ് വിജ​യൻ കാ​ക്ക​നാ​ടൻ എ​ന്നി​വർപ്രസംഗിച്ചു.