bharath-jodo-yathra
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരം യാത്രയുടെ നിയോജക മണ്ഡലം കോ-ഓഡിനേറ്റർ ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വടംവലി മത്സരം നടത്തി. നിയോജക മണ്ഡലം കോ-ഓഡിനേറ്റർ ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം വരുൺ മട്ടയ്ക്കൽ, നഗരസഭാ കൗൺസിലറായ കെ.ഷിബുരാജൻ, അശോക് പടിപ്പുരയ്ക്കൽ, ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡന്റ് സജി ചരവൂർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അബി ആലാ, ഷമീം റാവുത്തർ, അഡ്വ.മിഥുൻ മയൂരം, അഡ്വ.എം.കെ.പ്രശാന്ത്, ജെയ്സൺ ചാക്കോ, റോജൻ പുത്തൻപുരയ്ക്കൽ, ജോയൽ ഉമ്മൻ, രമ്യ രഘു, സുബിൻ പുത്തൻകാവ്, കോശി പുല്ലാം പ്ലാവിൽ , അനു ജി.പുന്തല, ജോസ് കെ.ജോർജ്, അൻസിൽ അസീസ്, ബിബിൻ ഉഴത്തിൽ എന്നിവർ പ്രസംഗിച്ചു.