അടൂർ : മേലൂട് ആശാൻ നഗർ 4838-ാം നമ്പർ ശാഖാ യോഗത്തിൽ ചതയ ദിനാഘോഷ-പദയാത്ര നടത്തി. ശാഖയോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ജി രമണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശശിധരൻ കീർത്തി, കമ്മിറ്റി അംഗങ്ങളായ എം എൻ ദേവരാജൻ, വിജയരാജൻ, മനോഹരൻ, ഷിനു ശശി, അനന്തു ശശി, ഷാജി മാമ്പൊഴിയിൽ, സജി, മണിയമ്മ, തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം അഡ്വ. രതീഷ് ശശി ഉദ്ഘാടനം ചെയ്തു.