
ചെങ്ങന്നൂർ : 17,18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള ആലപ്പുഴ ജില്ലാടീമിനെ തിരെഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് 13ന് രാവിലെ 7ന് നടക്കും. രാവിലെ 6.30ന് ആലപ്പുഴ ബീച്ച് റോഡിൽ പാർക്കിന് സമീപം എത്തി രജിസ്റ്റർ ചെയ്യണം. 14,16,18 വയസിനു താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും 23 വയസിനു താഴെയുള്ള ആൺകുട്ടികൾ, 18നും 35നും മദ്ധ്യേയുള്ള പുരുഷ, വനിത എന്നീ ഇനങ്ങളിലാണ് മത്സരം. പേര്, വയസ്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, രണ്ട് ഫോട്ടോകൾ, കൊവിഡ് വാക്സിനേഷൻ രേഖകൾ എന്നിവ ഹാജരാക്കണം. ഫോൺ : 94470 30193, 9400234677.