ചെങ്ങന്നൂർ: ജെ.സി.ഐ ഇന്ത്യയുടെ പൊതു സമ്പർക്കപരിപാടിയായ ജെ.സി.ഐ വാരാഘോഷം നമസ്‌തെയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂരുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റൻഡിൽ പൊതു ജനങ്ങൾക്കായി സൗജന്യ പ്രമേഹാരോഗ നിർണയ ക്യാമ്പ് നടത്തി. ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ ഫിലിപ്പ് ചെറിയാൻ, സെക്രട്ടറി ടോണി കുതിരവട്ടം, കെ.കെ ജോർജ് എന്നിവർ പങ്കെടുത്തു. നൂറിലധികം ആളുകൾ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.