kpms
കെ.പി.എം.എസ്. ചെങ്ങന്നൂർ യൂണിയൻ്റെ നേതൃതത്തിൽ അയ്യൻകാളിയുടെ 159-ാംമത് ജന്മദിനം (അവിട്ടാഘോഷം ) ഗോവാ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കെ.പി.എം.എസ് ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 159-ാംമത് ജന്മദിനം (അവിട്ടാഘോഷം) ഗോവാ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശ്രീവിദ്യ സുനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ജനാർദ്ദനൻ ജന്മദിന സന്ദേശം നൽകി.യൂണിയൻ സെക്രട്ടറി വി.ആർ.അനിൽകുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്,ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, കെ.പി.സി.സി.സെക്രട്ടറി എ.ബി കുര്യാക്കോസ്, റിജോ ജോൺ ജോർജ്, ടി.കെ പ്രദീപ് എന്നിവർ പ്രസംഗിച്ചു.