റാന്നി: സംസ്ഥാന പാതയിൽ ഉതിമൂടിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5.45 ഓടെ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ഉതിമൂട് വയലാപടിക്ക് സമീപമാണ് അപകടം. നാലുപേരെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും രണ്ടുപേരെ റാന്നി മാർത്തോമ്മാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.