മല്ലപ്പള്ളി : എഴുമറ്റൂർ 1156 -ാംനമ്പർ ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷം നടത്തി. ഘോഷയാത്രയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം തിരുവല്ല യൂണിയൻ സെകട്ടറി അനിൽ.എസ് ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.കോടുകുളഞ്ഞി ശ്രീ നാരായണ വിശ്വധർമ്മ മഠാതിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി , യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്തു .ശാഖാ സെക്രട്ടറി പ്രതീഷ് . കെ.ആർ, യൂണിയൻ കൗൺസിലർ ബിജു മേത്താനം, എംപ്ലോയിസ് ഫോറം കേന്ദ്രസമിതിയംഗം ഷാൻ രമേശ് ഗോപൻ , വനിതാ സംഘം പ്രസിഡന്റ് രാജി ബിജു, സെക്രട്ടറി വിജി സനോജ്, കുമാരി സംഘം സെക്രട്ടറി ലക്ഷ്മി മനോജ്, യൂണിയൻ കമ്മിറ്റിയംഗം സനോജ് കളത്തുങ്കൽ മുറിയിൽ എന്നിവർ പ്രസംഗിച്ചു.