ഇലവുംതിട്ട: എസ്. എൻ. ഡി. പി യോഗം ഇലവുംതിട്ട 76​-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചതയദിനാഘോഷം ന​ടത്തി. ഭവനസന്ദർശനവും ന​ടത്തി. പ്ര​സി​ഡ​ന്റ് കെ. ജി. സുരേന്ദ്രൻ, സെക്രട്ടറി പ്രെമജകുമാർ, യൂണിയൻ കമ്മിറ്റിയംഗം പി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

ഇലവുംതിട്ട വെസ്റ്റ് 558-ാം നമ്പർ നെടിയകാല ശാഖയുടെ നേതൃത്വത്തിൽ ചതയദിനാഘോഷം ന​ടന്നു. ഭവന സന്ദർശനവും നടന്നു വൈസ് പ്ര​സിഡന്റ് ജയകുമാർ, സെക്രട്ടറി രമണൻ എന്നിവർ നേതൃത്വം നൽകി.