 
കോഴഞ്ചേരി: അയ്യങ്കാളി 159-ാ മത് ജയന്തിദിനാചാരണത്തിന്റെ ഭാഗമായി കേരള പുലയർ മഹാസഭ കോഴഞ്ചേരി യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കെ.എസ്.എഫ്. ഇ ചെയർമാൻ അഡ്വ.അഡ്വ.പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് പ്രദീഷ് കെ.ജി. ആദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പ്രമോദ് ടി.ജി,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ബി.ജെ.പി സ്റ്റേറ്റ് സെൽ കോഡിനേറ്റർ അശോകൻ കുളനട,
യൂണിയൻ ട്രഷറർ സി.എൻ. നാരായണൻ എന്നിവർ സംസാരിച്ചു.