yogam
തിരുമൂലപുരം ആസാദ് നഗർ റസിഡന്റസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നഗരസഭാധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസിഡന്റസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ പത്തനംതിട്ട ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മിനി കെ.ജി ഓണസന്ദേശം നൽകി. ഓണാഘോഷ മത്സര വിജയികൾക്ക് നഗരസഭാ വാർഡ് കൗൺസിലർ ലെജു പി.സക്കറിയ സമ്മാനങ്ങൾ വിതരണം ചെയ്തു. ആസാദ് ആശ്വാസ നിധി സമാഹരണത്തിന്റെ ഉദ്ഘാടനം ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം ഡോ.ആർ.വിജയമോഹനൻ നിർവഹിച്ചു. ട്രഷറാർ ചെറിയാൻ മാത്യു ആദ്യ സംഭാവന ഏറ്റുവാങ്ങി. അസോസിയേഷൻ സെക്രട്ടറി സന്തോഷ് ആഞ്ചേരിൽ, വൈസ് പ്രസിഡന്റ് തങ്കമ്മ ഏബ്രഹാം,ജോ.സെക്രട്ടറി പി.ടി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.