 
തിരുവല്ല: എസ്.എൻ.ഡി.പി യോഗം 93-ാം തിരുവല്ല ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ 168-ാ മത് ഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ ഗുരുദേവ ക്ഷേത്രത്തിൽ ചതയപൂജയും അന്നദാനവും നടന്നു. ഉച്ചക്ക് 2.30ന് നടന്ന ഘോഷയാത്രാ സമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് പി.എൻ മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ശ്യാം ടി.ചാത്തമല സ്വാഗതം പറഞ്ഞു. മുഖ്യാതിഥിതി തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ പി.എസ്.വിനോദ് കുമാർ പീതപതാക കൈമാറി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെജി ബിജു ജയന്തി സന്ദേശംനൽകി. ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, പ്രസാദ് മുല്ലശേരിൽ, കെ.കെ രെവി, സുരേഷ് ഗോപി, രഘു കെ.സി., മംഗളാനന്ദൻ, സുനിൽ കുമാർ, വിജയമ്മ തങ്കപ്പൻ തുടങ്ങിയവർസംസാരിച്ചു. പി.ജി.സുരേഷ് നന്ദി പറഞ്ഞു. തുടർന്ന് വർണശബളമായ ഘോഷയാത്ര കാട്ടൂക്കര ആലിൻ ചുവട്ടിൽ നിന്ന് ആരംഭിച്ചു. കരകം, പഞ്ചവാദ്യം, പമ്പമേളം എന്നിവയുടെ അകമ്പടിയോടുകൂടി തിരുവല്ല ടൗൺ ചുറ്റി തിരുമൂലപുരം ക്ഷേത്രത്തിൽ എത്തി.