കോന്നി: മലയാലപ്പുഴ പരപ്പനാൽ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 24-മത് വാർഷികവും ഓണാഘോഷ പരിപാടികളും നടത്തി. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.എം.എസ് ദീപു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, മുൻ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, പഞ്ചായത്തംഗം അഡ്വ.കെ ആശാകുമാരി, വി.ശിവകുമാർ, ആർ.വിനയൻ എന്നിവർ സംസാരിച്ചു.