 
മല്ലപ്പള്ളി : വലിയകുന്നം 1515 എസ്.എൻ.ഡി.പി ശാഖയുടെ 168 -ാമത് ജയന്തി ദിനാഘോഷം ഭക്തിനിർഭരമായി നടത്തി. 5ന് നടതുറക്കൽ, 6ന് ഉഷപൂജ ,അർച്ചന, ഗുരുഷ്പാഞ്ജലി, 8ന് ഭാഗവതപാരായണം, 10.30ന് തുടർന്ന് നടന്ന ചതയദിന സമ്മേളനം യൂണിയൻ കൗൺസിലർ ബിജു മേത്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി അനിലാ ഹരിദാസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. തുടർന്ന് വൈക്കം മുരളി പ്രഭാഷണം നടത്തി. ഗുരുപ്രസാദ വിതരണം, 3.30ന് ഘോഷയാത്ര, വൈകിട്ട് 5ന് സർവൈശ്വര്യപൂജ 6.15ന് ഗുരുപൂജ, 6.45ന് ദീപാരാധന എന്നിവയോടു കൂടി നടത്തി.