അങ്ങാടിക്കൽ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വിഎച്ച്.എസ്.എസ് & വി.എച്ച്.എസ്.എസിന്റെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഒാർത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ഡയാസ്കോറോസ് നിർഹിച്ചു. അങ്ങാടിക്കൽ തെക്ക് കൃഷ്‌ണാലയത്തിൽ രഘുവിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകിയത്. രഘുവിന്റെ ഭാര്യ ജയ വർഷങ്ങളായി കാൻസർ രോഗബാധിതയാണ്. ഇവരുടെ മകൾ എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.സ്കൂൾ സപ്തതി ചാരിറ്റി കമ്മിറ്റിയായ സ്‌നേഹസ്പർശത്തിന് ഫാ.ഡോ.റിങ്കു പി.കോശി സമാഹരിച്ചു നൽകിയ തുക വിനിയോഗിച്ചാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്. ബാബു കുളത്തൂരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഫാ.ഡോ.റിഞ്ചു പി കോശി, ഫാ.നിബു കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ, സ്കൂൾ മാനേജർ രാജൻ ഡി. ബോസ്, പ്രിൻസിപ്പൽ എം.എൻ പ്രകാശ്, ചാരിറ്റി പ്രവർത്തനങ്ങളുടെ കൺവീനറും അദ്ധ്യാപകനുമായ ആർ.മണികണ്ഠൻ, വാർഡ് അംഗം ജിതേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഡി.അമ്പിളി, ബിൻസി പി.തോമസ്, വൈസ് പ്രിൻസിപ്പൽ ദയരാജ് ശാഖാ പ്രസിഡന്റ് രാഹുൽ, സെക്രട്ടറി ബിനു, ട്രഷറാർ മോഹൻ കുമാർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സുന്ദരേശൻ പാലത്ത്, ഉദയൻ,സുന്ദരേശൻ എന്നിവർ പങ്കെടുത്തു.