vkav
എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 316-ാം നമ്പർ അടൂർ - വടക്കടത്തുകാവ് ശാഖയുടെ നേതൃത്വത്തിൽ നടന്ന ജയന്തി ഘോഷയാത്ര.

അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 2006-ാം പഴകുളം ചാല ഗുരുമന്ദിരത്തിലെ ഗുരുദേവ ജയന്തി സമ്മേളനം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌ കുമാർ, യൂത്ത് മൂവ്മെന്റ് താലൂക്ക് സെക്രട്ടറി സുജിത് മണ്ണടി, ശാഖാ പ്രസിഡന്റ്‌ രാധാകൃഷ്ണൻ, സെക്രട്ടറി ഗംഗധരൻ, വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ,സത്യൻ രമണീയം, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ എന്നിവർ സംസാരിച്ചു.

പഴകുളം : മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. പ്രസിഡന്റ് എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡന്റ് വിദ്യ വി. എസ് അദ്ധ്യക്ഷതവഹിച്ചു. ബാലവേദി ഭാരവാഹികളായ ആവണി, അപർണ, ദിയാ ഫാത്തിമ എന്നിവർ 'കുട്ടികളുടെ നാരായണ ഗുരു' എന്ന പുസ്തകം വായിച്ച് ചർച്ച ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എസ്. അൻവർഷാ, ബിജു പനച്ചവിള, ബി.സിദ്ദിക്ക്, എസ്.താജുദ്ദീൻ, സോമൻ ചിറക്കോണിൽ എന്നിവർ പ്രസംഗിച്ചു. ഗുരുക്വിസ് മത്സരവും നടത്തി.