 
തിരുവല്ല: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ചു എസ്.എൻ.ഡി.പി.യോഗം കവിയൂർ ശാഖയിൽ നടന്ന സമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എൻ.ഷാജി ചാമയ്ക്കൽ പതാക ഉയർത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർ അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാ സെക്രട്ടറി ജയപ്രകാശ്, യൂണിയൻ മുൻ സെക്രട്ടറി കെ.ആർ.സദാശിവൻ, മുൻ കൗൺസിലർ മണിരാജ് പുന്നിലം, മുൻ ശാഖാ പ്രസിഡന്റ് എം.ജെ. മഹേശൻ, മുൻ സെക്രട്ടറി എം.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.