12-book-fair-inaug
പുസ്തകോത്സവം പ്രൊഫ. ജി. രാജശേഖരൻ നായർ നഗറിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മൂന്നുനാൾ നീണ്ടുനിൽക്കുന്ന പത്തനംതിട്ട പുസ്തകോത്സവം മൈലപ്ര മൗണ്ട് ബഥനി ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം.എസ്.ജോൺ, രാജൻ വർഗീസ്, കെ.പി.രാധാകൃഷ്ണൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ എ.ഗോകുലേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ടി.രാജപ്പൻ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ആനി ജോർജ്ജ് എഴുതിയ നാലിലൊന്ന് എന്ന പുസ്തകം യുവകവി കാശിനാഥന് നൽകി പ്രൊഫ.ടി.കെ.ജി. നായർ പ്രകാശനം ചെയ്തു. വി.ആർ.സുലോചനൻ എഴുതിയ മനുഷ്യനും സങ്കല്പങ്ങളും എന്ന പുസ്തകം എം.എൻ.സോമരാജന് നൽകി ഡോ.പി.ജെ.ഫിലിപ്പ് പ്രകാശനം ചെയ്തു. രാജൻ രാജധാനി എഴുതിയ ചിന്തയുടെ സഞ്ചാരപഥങ്ങൾ, മഞ്ഞായ് മഴയായ് മധുരമായ് എന്നീ പുസ്തകങ്ങൾ പി.ജി.ആനന്ദന് നൽകി പ്രൊഫ.ടി.കെ.ജി. നായർ പ്രകാശനം ചെയ്തു. ബാലവേദി സംഗമം പ്രൊഫ.ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ സെക്രട്ടറി മാസ്റ്റർ അഭിജിത്ത് സജീവ് അദ്ധ്യക്ഷനായിരുന്നു. മാസ്റ്റർ അസിഫ് സക്കീർ, മാസ്റ്റർ അമൽ, മാസ്റ്റർ നന്ദഗോപൻ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.എസ്.ജോൺ സ്വാഗതവും മാസ്റ്റർ അലൻ സാം ബിനു നന്ദിയും പ്രകാശിപ്പിച്ചു.

ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. വൈകിട്ട് 5 മണിക്ക് ഇരുപത്തിയഞ്ചിലധികം കവികൾ പങ്കെടുക്കുന്ന കവി സമ്മേളനം നടക്കും.

3 ദിവസം, 50 പ്രസാധകർ, 80 സ്റ്റാളുകൾ