
പത്തനംതിട്ട : ഇലന്തൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റൽ കൗൺസിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗൺസിലർമാരെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്ന് 11 ന് ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പ്രവർത്തി പരിചയം അഭികാമ്യം. ഫോൺ : 8848 680 084, 9745 292 674.