ചെങ്ങന്നൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ 13-ാം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വെൺമണി കല്യാത്ര മാർത്തോമാ പാരീഷ് ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ ഉദ്ഘാടനം ചെയ്യും. ജില്ലാ ആക്ടിംഗ് സെക്രട്ടറി പ്രഭാ മധു റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി അംഗം ടി.എൻ സീമ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ചർച്ചയും മറുപടിയും നടക്കും.വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. പുതിയ ജില്ല കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ഇന്ന് വൈകിട്ട് 4.30ന് എൽ.ഡി.എഫ് സർക്കാരും വനിത വികസനവും എന്ന വിഷയത്തിൽ കല്യാത്ര ജംഗ്ഷനിൽ നടക്കുന്ന സെമിനാർ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത വിഷയാവതരണം നടത്തും. 17ന് വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിൽ ചേരുന്ന പൊതു സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കെ.കെ ഷൈലജ, സൂസൻ കോടി, ടി.എൻ സീമ, യു.പ്രതിഭ എം.എൽ.എ, പുഷ്പ ദാസ്, സബിത ബീഗം, എം.വി സരള, ഗീന കുമാരി, കോമളം അനിരുദ്ധൻ, കെ.ജി രാജേശ്വരി, സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സജി ചെറിയാൻ എം.എൽ.എ, കൺവീനർ ആർ.പുഷ്പലത മധു, ട്രഷറാർ എം.ശശികുമാർ എന്നിവർ പറഞ്ഞു.