appli

പത്തനംതിട്ട : വിജ്ഞാൻവാടികളിൽ കോ - ഓർഡിനേറ്റർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കമ്പ്യൂട്ടർ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 21 - 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വർഷമാണ് നിയമന കാലാവധി. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 17ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2322712.