 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയിൽ ചതയദിനാഘോഷവും ശാരദാദേവി പുനഃപ്രതിഷ്ഠാ വാർഷികവും നടത്തി. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി കൊടിയേറ്റി.ഗുരുദേവകൃതികളുടെ പാരായണം, അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഗുരുപൂജ,മൃത്യുഞ്ജയഹോമം,കലശാഭിഷേകം,വിശേഷാൽ ദീപാരാധന എന്നിവയുണ്ടായിരുന്നു. ചതയദിനാഘോഷം എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു ക്ഷേമപെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, ശാഖാ സെക്രട്ടറി അഡ്വ.ജയൻ പി.ഡി, മുൻസിപ്പൽ കൗൺസിലർ ശോഭ വിനു,വനിതാസംഘം പ്രസിഡന്റ് സുജാത പ്രസന്നൻ,സെക്രട്ടറി സുജാത മതിബാലൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ചിന്തുരാജ് എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.തുടർന്ന് അന്നദാനവും ചതയദിന ഘോഷയാത്രയും നടത്തി.എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.