തിരുവല്ല: സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ വിശ്വനാഥ് വിനോദിനെ മതിൽഭാഗം എൻ.എസ്.എസ്. കരയോഗം ആദരിച്ചു. പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാർ ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ജിതീഷ്, ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. വിശ്വനാഥ് വിനോദിന്റെ മാതാവ് ചാന്ദിനി വിനോദ് മതിൽഭാഗം പ്രിയ വീട്ടിൽ ചന്ദ്രൻകുട്ടിയുടെ മകളാണ്. പിതാവ് വിനോദ് കുമാറും സഹോദരൻ വിഷ്ണു വിനോദും ചടങ്ങിൽ സന്നിഹിതരായിരുന്നു.