aranmula-vallomkali

ഭഗവാന് തിരുമുൽക്കാഴ്‌ചയായി ജലഘോഷയാത്ര,

ആർ.ശങ്കർ ട്രോഫി വൻമഴിക്ക്

ആ​റ​ൻ​മു​ള​:​ ​പ​മ്പ​യു​ടെ​ ​ഒാ​ള​പ്പ​രി​പ്പി​ലൂ​ടെ​ ​തു​ഴ​ത്താ​ള​ത്തി​ൽ​ ​ഒ​ഴു​കി​യെ​ത്തി​യ​ ​പ​ള്ളി​യോ​ട​ങ്ങ​ൾ​ ​ആ​റ​ൻ​മു​ള​ ​പാ​ർ​ത്ഥ​സാ​ര​ഥി​ക്ക് ​തി​രു​മു​ൽ​ക്കാ​ഴ്‌ച​യൊ​രു​ക്കി.​ ​അ​മ​ര​ച്ചാ​ർ​ത്തി​നൊ​പ്പം​ ​അ​ല​ങ്കാ​ര​ ​മാ​ല്യം​ ​ചാ​ർ​ത്തി​ ​അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ ​പ​ള്ളി​യോ​ട​ങ്ങ​ളി​ൽ​ ​വെ​ള്ള​മു​ണ്ടു​ടു​ത്ത് ​ത​ല​യി​ൽ​ ​വെ​ള്ള​ത്തോർ​ത്ത് ​കെ​ട്ടി​യ​ ​ക​ര​ക്കാ​ർ​ ​വ​ഞ്ചി​പ്പാ​ട്ടി​ന്റെ​ ​ഭാ​വ​ഭം​ഗി​യി​ൽ​ ​ന​യ​മ്പു​ക​ൾ​ ​കൊ​ണ്ട് ​പ​മ്പ​യി​ൽ​ ​താ​ള​മി​ട്ടു.​ ​പ​ടി​ഞ്ഞാ​റ​ൻ​ ​വെ​യി​ലി​ൽ​ ​വെ​ട്ടി​ത്തി​ള​ങ്ങി​യ​ ​അ​മ​ര​ച്ചാ​ർ​ത്തും​ ​മു​ത്തു​ക്കു​ട​ക​ളും​ ​ജ​ല​ഘോ​ഷ​യാ​ത്ര​യെ​ ​വ​ർ​ണാ​ഭ​മാ​ക്കി. തു​ട​ർ​ന്ന് ​ന​ട​ന്ന​ ​മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ​ ​എ​ ​ ബാ​ച്ചി​ൽ​ ​മ​ല്ല​പ്പു​ഴ​ശേ​രി​യും​ ​ബി​ ​ബാ​ച്ചി​ൽ​ ​ഇ​ട​പ്പാ​വൂ​രും​ ​ജേ​താ​ക്ക​ളാ​യി.​ ​ഇ​രു​ ​പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കും​ ​മ​ന്നം​ ​ട്രോ​ഫി​ ​ല​ഭി​ച്ചു.​ ​ബി​ ​ബാ​ച്ചി​ൽ​ ​പാ​ര​മ്പ​ര്യ​ ​ശൈ​ലി​യി​ൽ​ ​ച​മ​യ​ത്തോ​ടെ​ ​പാ​ടി​ത്തു​ഴ​ഞ്ഞെ​ത്തു​ന്ന​തി​നു​ള്ള​ ​ആ​ർ.​ശ​ങ്ക​ർ​ ​സ്വ​ർ​ണ​ ​ട്രോ​ഫി​ ​വ​ൻ​മ​ഴി​ ​പ​ള്ളി​യോ​ടം​ ​നേ​ടി.
ഹീ​റ്റ്സ് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 1.7​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​അ​ഞ്ച് ​മി​നി​ട്ടി​ൽ​ ​തു​ഴ​ഞ്ഞെ​ത്തി​യ​ ​മ​ല്ല​പ്പു​ഴ​ശേ​രി,​ ​കു​റി​യ​ന്നൂ​ർ,​ ​ളാ​ക​ ​ഇ​ട​യാ​റ​ൻ​മു​ള,​ ​ചി​റ​യി​റ​മ്പ് ​പ​ള്ളി​യോ​ട​ങ്ങ​ൾ​ ​ത​മ്മി​ലാ​യി​രു​ന്നു​ ​എ​ ​ബാ​ച്ചി​ലെ​ ​ഫൈ​ന​ൽ​ ​മ​ത്സ​രം.​ ​കു​റി​യ​ന്നൂ​ർ​ ​ര​ണ്ടാ​മ​തും​ ​ചി​റ​യി​റ​മ്പ് ​മൂ​ന്നാ​മ​തു​മാ​യി​ ​ഫി​നി​ഷിം​ഗ് ​പോ​യി​ന്റ് ​ക​ട​ന്നു.
ബി​ ​ബാ​ച്ച് ​ഹീ​റ്റ്സി​ൽ​ 5.44​ ​മി​നി​ട്ടി​ൽ​ ​തു​ഴ​ഞ്ഞെ​ത്തി​യ​ ​ആ​റാ​ട്ടു​പു​ഴ,​ ​വ​ൻ​മ​ഴി,​ ​ഇട​പ്പാ​വൂ​ർ,​ ​പു​ല്ലു​പ്രം​ ​പ​ള്ളി​യോ​ട​ങ്ങ​ൾ​ ​ഫൈ​ന​ലി​ൽ​ ​മ​ത്സ​രി​ച്ചു.​ ​പു​ല്ലു​പ്രം​ ​ര​ണ്ടാ​മ​ത്തും​ ​വ​ൻ​മ​ഴി​ ​മൂ​ന്നാ​മ​തു​മെ​ത്തി.​ 49​ ​പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ​വ​ള്ളം​ക​ളി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​
ആ​റ​ൻ​മു​ള​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്ക്കി​ടെ​ ​മ​റി​ഞ്ഞ് ​മൂ​ന്ന് ​പേ​രു​ടെ​ ​മ​ര​ണ​ത്തി​ന് ​ഇ​ട​യാ​യ​ ​ചെ​ന്നി​ത്ത​ല​ ​പ​ള്ളി​യോ​ടം​ ​ജ​ല​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല.