12-kadakkad-thod
അപകടവസ്ഥയിലായ കടയ്ക്കാട് ചാലുമണ്ണിൽ തോടിന് പുറകെയുള്ള കലങ്ങ്‌

പന്തളം: കടയ്ക്കാട് ജംഗ്ഷനിൽ നിന്നും ചാലു മണ്ണിലേക്ക് വരുന്ന റോഡിന് കുറുകെയുള്ള കലുങ്കുപാലം അപകടാവസ്ഥയിൽ.1980 യിൽ ഇതുവഴി തോട് നിർമ്മിച്ചപ്പോൾ റോഡിന് കുറെയായി സ്ഥാപിച്ച കലുങ്കുപാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരിക്കുന്നത്. കോൺക്രീറ്റിന് മുകളിൽ വെള്ളം കെട്ടിനിന്ന് കലുങ്ക് ചോർച്ചയാണ്. പന്തളം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വഴിതിരിച്ചുവിടുന്ന പന്തളം വലിയകോയിക്കൽ ക്ഷേത്ര ജംഗ്ഷൻ മുതൽ കടയ്ക്കാട് ജംഗ്ഷനിൽ എത്തി പത്തനംതിട്ടയ്ക്ക് പോകുന്ന പ്രധാന പാതയിലെ പാലമാണ് ഇത്. മാവര തോട്ടിൽ നിന്നും ആരംഭിച്ച മുട്ടാർ നീർച്ചാലിലേക്ക് ഒഴുകുന്ന പ്രധാന തോടിന് മുകളിലാണ് ഈ കലുങ്ക് പാലം.മുൻകാലങ്ങളിൽ മാവരകല്ലാർ തോട് ആഴംകൂട്ടി പുനരുദ്ധരിക്കണമെന്ന ആവശ്യവും ഇറിഗേഷൻ വകുപ്പ് പരിഗണിച്ചില്ല. തോട് ആഴം കൂട്ടിയാൽ അടിക്കടിക്കുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും കടയ്ക്കാട് പ്രദേശത്തെ സംരക്ഷിക്കാൻ കഴിയും. കലുങ്ക് പുനർനിർമ്മിച്ച് തോട് ആഴം കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.