കെ.അയ്യപ്പപ്പണിക്കർ ജന്മദിനം
മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഭാഷാപണ്ഡിതനും കവിയും, അദ്ധ്യാപകനും വിമർശകനുമായിരുന്ന കെ.അയ്യപ്പപ്പണിക്കരുടെ ജന്മദിനമാണ് സെപ്തംബർ 12. 1930ൽ ആലപ്പുഴ ജില്ലയിലെ കാവാലത്തു ജനിച്ചു. 2006 ആഗസ്റ്റ് 23ന് കേശവ പണിക്കർ അയ്യപ്പപ്പണിക്കർ തിരുവനന്തപുരത്ത് നിര്യാതനായി.

UN Day For South - South Co operation
ദക്ഷിണ ദക്ഷിണ സഹകരണ ദിനം
ഭൂഗോളത്തിലെ ദക്ഷിണമേഖലാ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഭാഗമാണ് SSC (South South Co operation). 1978ൽ ഐക്യരാഷ്ട്രസഭയിലെ 138 അംഗരാജ്യങ്ങൾ ഇങ്ങനെ ഒരു കൂട്ടായ്മയുടെ കാര്യം ബോദ്ധ്യപ്പെടുത്തി. എല്ലാ വർഷവും സെപ്തംബർ 12ന് UN - South - South Co operation ദിനമായി ആചരിക്കുന്നു.