12-pinky-sreedhara
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം നിർവ്വഹിക്കുന്നു

ഇലവും​തിട്ട: ഇലവുംതിട്ട റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും നടത്തി. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ വിനീതാ അനിൽ,.വിനോദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലീലാമണി,​ഷാജി പണിക്കർ എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഓണം ക്വിസ് മത്സരവും ഓണസദ്യയും നടത്തി.