പത്തനംതിട്ട: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും പതിനായിരം കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റും ഭാരത് ജോഡോ യാത്ര സംഘാടക സമിതി ചെയർമാനുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലയിലെ അടൂർ, കോന്നി, ആറന്മുള, റാന്നി നിയോ ജകമണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകാരാണ് ഇന്ന് പങ്കെടുക്കുന്നതെന്നും ഇവരെ എത്തിക്കുന്നതിനായി ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.