
കലഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം കലഞ്ഞൂർ 314 ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷിച്ചു. തന്ത്രി രതീഷ് ശശി മുഖ്യ കർമികത്വം വഹിച്ചു. പതാക ഉയർത്തൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ ഭാഗവത പാരായണം,ഘോഷയാത്ര ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് കലഞ്ഞൂർ ജംഗ്ഷൻ ചുറ്റി ക്ഷേത്രങ്ങളിൽ എത്തിച്ചേർന്നു. ഘോഷയാത്രയിൽ പീതപതാക ഏന്തിയ 100 കണക്കിന് വനിതകളും പ്രവർത്തകരും ഘോഷയാത്രയിൽ പങ്കുചേർന്നു. ഘോഷയാത്രയ്ക്ക് ശേഷം ദീപാരാധന, ദീപക്കാഴ്ച, പ്രസാദവിതരണം എന്നിവ നടന്നു.