പത്തനംതിട്ട: : പെൺകുട്ടിയെ കാണാതായതിന് പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെസി വീട്ടിൽ ഫാസിൽ ( 26) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായത് കഴിഞ്ഞമാസം 28നാണ്. പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതിയോട് ഒപ്പം പോയിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെയും യുവാവിനെയും ചെന്നൈയിൽ കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി പലതവണ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതായി മൊഴി നൽകി. സി.ഐ ജോബി ജോൺ, എസ് ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ തുടങ്ങിയവരാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.