 
അടൂർ : ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികവും കുടുംബ സംഗമവും ജോർജ് മാത്യു നഗറിൽ നടന്നു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ.രാജൻ മാത്യു മുഖ്യാതിഥിയായിരുന്നു. ഫാ.പ്രൊഫ ജോർജ് വർഗീസ് മുഖ്യ സന്ദേശം നൽകി. പി.ജി കുര്യൻ കോർ എപ്പിസ്കോപ്പ മുതിർന്ന പൗരന്മാരെ ആദരിച്ചു. മൃഗസംരക്ഷണ വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ പി.സി യോഹന്നാൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. നഗരസഭാ കൗൺസിലർ രാജി ചെറിയാൻ , അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ഷാജി ടി. കോശി, എ.എസ് റോയി, ആനന്ദപ്പള്ളി സുരേന്ദ്രൻ,സന്തോഷ് വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ്, ബിജു ജോർജ്, ലീനസണ്ണി , ജോർജ് മാത്യു,വി.സി ജേക്കബ്,ജി.ജോർജ് വള്ളിവിളയിൽ , വി.എസ് ഡാനിയൽ, ബാബു വർഗീസ്, ഡോണ ഷിബു, വസന്ത ശ്രീകുമാർ, വി.കെ സ്റ്റാൻലി, ജി.ജോർജ് മുകളുവിളയിൽ എന്നിവർ പ്രസംഗിച്ചു. കർഷക പ്രമുഖരെയും യോഗത്തിൽ ആദരിച്ചു.