അടൂർ : നഗരസഭ കെട്ടിടത്തിന്റെയും ബസ് ടെർമലിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികൾക്ക് തുടക്കമായി. ബൈപാസ് റോഡിലെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലെ പുതിയ സമുശ്ചയം ഉയരുക. ആദ്യഘട്ടമെന്ന നിലയിൽ ബസ്റ്റാൻഡിലെ യാർഡിന്റെ കോൺക്രീറ്റ് പാളികൾ നീക്കം ചെയ്തു. അതിനു ശേഷമാണ് പൈലിംഗ് ആരംഭിച്ചത്. പൈലിംഗിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്,അംഗങ്ങളായ അജി പാണ്ടിക്കുടി, സിന്ധുതുളസീധരക്കുറുപ്പ്, റോണി പാണം തുണ്ടിൽ, ബീനാ ബാബു, വാർഡ് കൗൺസിലർ മഹേഷ് കുമാർ, കൗൺസിലർമാരായ അപ്സരസനൽ, രാജി ചെറിയാൻ, രജനി രമേശ്, ശോഭാ തോമസ് അനുവസന്തൻ, നഗരസഭ എൻജിനിയർ റഫീക്, ഒാവർസിയർ നിയാസ് അലി എന്നിവർ പങ്കെടുത്തു. നിർമ്മാണവുമായി ബന്ധപ്പെട്ട് 105പൈലുകളാണ് പൂർത്തികരിക്കേണ്ടത്.